നക്സലൈറ്റ് ജോസഫായി പ്രിഥ്വി - 2പോലീസുകാരനും നക്സലൈറ്റും തമ്മിലുളള ബന്ധം അധികാരികളെ അമ്പരപ്പിക്കുന്നു. മുറുകുന്ന ഈ ബന്ധം അവരെ കോപാകുലരാക്കി. ഒടുവില്‍ ജോസഫിനെ വെടിവെച്ചു കൊല്ലേണ്ട ചുമതല രവീന്ദ്രന്‍ പിളളയെ ഏല്‍പ്പിക്കുന്നു, അധികാരികള്‍. ആത്മാവിന്റെ ഭാഗമായ സുഹൃത്തിനെ ജോലിയുടെ ഭാഗമായി രവീന്ദ്രന്‍ പിളള വെടിവെച്ചു കൊല്ലുന്നു.ശേഷിച്ച ജീവിതം തുടരുന്ന രവീന്ദ്രന്‍ പിളള ഓരോ നിമിഷവും പാപബോധത്താല്‍ ഉരുകുകയായിരുന്നു. അസ്വസ്ഥത അയാളെ ക്രൂരമായി വേട്ടയാടുന്നു. ജോസഫിനു പകരമായി ഭൂമിയില്‍ വേറെയാരുമില്ലെന്ന സത്യം അയാള്‍ ഓരോ നിമിഷവും തിരിച്ചറിയുന്നു. അപൂര്‍വമായ ഒരു വ്യക്തിത്വത്തെ എന്നേക്കുമായി ഉന്മൂലനം ചെയ്യാനുളള വിധി സ്വയം ഏറ്റെടുക്കേണ്ടി വന്നതിലുളള പശ്ചാത്താപം അയാളുടെ സ്വസ്ഥത നശിപ്പിക്കുന്നു.സ്വന്തം ജോലിയുടെ ഭാഗമായി ആത്മസുഹൃത്തിനെ കൊല്ലേണ്ടി വന്ന ഒരു പോലീസുകാരന്റെ പാപബോധം മധുപാല്‍ ഈ ചിത്രത്തിലൂടെ വരച്ചിടുന്നു. അധികാരിവര്‍ഗം നടത്തുന്ന നഗ്നമായ നിയമലംഘനത്തെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലാണ് ഈ ചിത്രത്തിന്റെ മറ്റൊരു തലം. പരിപാലിക്കേണ്ടവര്‍ തന്നെ നിയമത്തിന്റെ അന്തകരാകുന്ന വൃത്തികെട്ട വ്യവസ്ഥിതിയുടെ നേര്‍ക്കാഴ്ചയാണ് തലപ്പാവ്.പ്രിഥ്വിരാജാണ് ജോസഫാകുന്നത്. രവീന്ദ്രന്‍ പിളളയെ അവതരിപ്പിക്കുന്നത് ലാല്‍. ചാന്ദ്നി ബാര്‍, ഹേയ് റാം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ അതുല്‍ കുല്‍ക്കര്‍ണിയും ഈ ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.ജഗതി ശ്രീകുമാര്‍, രോഹിണി, ധന്യ, ശരണ്യ, പാര്‍വതി, ഗായത്രി, മണിയന്‍ പിളള രാജു എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. ബാബു ജനാര്‍ദ്ദനന്റേതാണ് തിരക്കഥ. വയനാടിന്റെ ദൃശ്യഭംഗിയത്രയും ഒപ്പിയെടുത്തത് അഴകപ്പന്‍.വിപ്ലവസ്മരണകളിരമ്പുന്ന ഒഎന്‍വിയുടെ വരികള്‍ക്ക് അലക്സ് പോള്‍ ഈണം നല്‍കിയിരിക്കുന്നു. സിവിക് സിനിമാസിന്റെ ബാനറില്‍ സില്‍വര്‍ ജൂബിലി മോഹനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.ലാല്‍ റിലീസ് വിതരണം ചെയ്യുന്ന ഈ ചിത്രം ഓണത്തിന് തീയേറ്ററുകളിലെത്തും.
Powered By
thatsmalayalam.com
No comments:
Post a Comment